ഗാസിയാബാദ്: വിവാഹ വേദിയിൽവെച്ച് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന സംഭവത്തില്‍ വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പണം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്ന് വരന്റെ കൂട്ടർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ വധുവിന്റെ ബന്ധുക്കൾ കുപിതരായി വരനെയും മറ്റും മര്‍ദിക്കുകയുമായിരുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
നേരത്തെ മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വജ്രമോതിരവും വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപിന്നാലെയാണ് വിവാഹ വേദിയിൽ വരന്റെ പിതാവ് പത്ത് ലക്ഷം രൂപ കൂടെ ആവശ്യപ്പെട്ടത്.
Post Your Comments