Latest NewsNews

കോണ്‍ഗ്രസുകാര്‍ രണ്ട് തരം,രണ്ടാം വിഭാഗത്തില്‍ പാവം ശശി തരൂര്‍ മാത്രം: പി വി അൻവർ

മലപ്പുറം : രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുന്നേറേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ശശി തരൂര്‍ എംപിയെ ‘പ്രശംസിച്ച്’ പിവി അന്‍വര്‍ എംഎല്‍എ. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ള കോണ്‍ഗ്രസ് നേതാവ് തരൂര്‍ മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം.

Read Also  :  പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത: ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് കോടിയേരി

കുറിപ്പിന്റെ പൂർണരൂപം:

കോൺഗ്രസുകാർ ഇപ്പോൾ രണ്ട്‌ തരത്തിലുണ്ട്‌. ഒന്ന്:- എന്ത്‌ സംഭവിച്ചാലും വേണ്ടില്ല..സംസ്ഥാനത്ത്‌ ഒരു വികസന പ്രവർത്തനങ്ങളും നടക്കരുത്‌..അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കണം..അങ്ങനെ ഇവിടെ ഒന്നും നടന്നിട്ട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട്‌ ജനങ്ങൾക്ക്‌ താൽപര്യം തോന്നണ്ട എന്ന ചിന്താഗതിയുള്ളവർ.

Read Also  :  ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് നരേന്ദ്രമോദി : ഇരുരാജ്യങ്ങളും ആസൂത്രണം ചെയ്യുന്നത് അതിശക്തമായ ഭീകരവിരുദ്ധ പദ്ധതികൾ

രണ്ട്‌:- രാഷ്ട്രീയത്തേക്കാളുപരി.. സംസ്ഥാനത്തിൽ നടപ്പാകുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ളവർ.. ദൗർഭാഗ്യവശാൽ എല്ലാ കോൺഗ്രസുകാരും ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു.. രണ്ടാമത്തെ വിഭാഗത്തിൽ പാവം ശശി തരൂർ മാത്രവും..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button