KozhikodeLatest NewsKeralaNattuvarthaNews

കാല്‍കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന്‍ മുങ്ങി മരിച്ചു

എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്

കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ കാല്‍കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്.

വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിനു സമീപത്തെ പാറക്കുളത്തിലാണ് കുട്ടി മുങ്ങി മരിച്ചത്. വീടിനു സമീപത്ത് കളിച്ച ശേഷം ഇളയ സഹോദരനോടൊപ്പം കാല്‍കഴുകുന്നതിനായി എത്തിയപ്പോള്‍ വെള്ളക്കെട്ടില്‍ തെന്നി വീഴുകയായിരുന്നു.

Read Also : വിവാഹമോചന കേസില്‍ വിധി വരാൻ മണിക്കൂറുകൾ മാത്രം : കോടതിയില്‍ യുവാവ്​ കുഴഞ്ഞുവീണ് മരിച്ചു

ഉടന്‍ തന്നെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വൈകീട്ടോടെയാണ് മരിച്ചത്. കക്കഞ്ചേരി മര്‍ക്കസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ് നസീഫ് അന്‍വര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button