ന്യൂഡൽഹി: സ്ത്രീകളുടെ കുറഞ്ഞവിവാഹപ്രായപരിധി 21 ആക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ലീഗ് എം.പിമാര്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. മുസ്‌ലിം വ്യക്തി നിയമത്തിനെതിരേയുള്ള കടന്നുകയറ്റത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം.
ഇതുസംബന്ധിച്ച ബിൽ സര്‍ക്കാര്‍ തിങ്കളാഴ്ച്ച പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ കേരളത്തിലും മുസ്‌ലിം ലീഗും മറ്റു മുസ്‌ലിം സംഘടനകളും ബില്ലിൽ എതിർപ്പുമായി രംഗത്തുണ്ട്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫും വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments