അബുദാബി: നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ച് അബുദാബി. നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ 4 രാജ്യക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളാണ് യുഎഇ പരിഷ്‌ക്കരിച്ചത്. യാത്രയ്ക്ക് 48 മണിക്കൂറിനകവും വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂറിനകവും എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാണെന്ന് ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
Read Also: കസേര എടുത്ത്മാറ്റി ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് പ്രധാനമന്ത്രി: വൈറല്‍ വിഡിയോ
ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും ഈ നിബന്ധനകൾ ബാധകമാണ്. അതേസമയം അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്.
മറ്റ് എമിറേറ്റുകളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരിശോധന നടത്താനാണ് അബുദാബിയുടെ തീരുമാനം. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടോയെന്നറിയാൻ വേണ്ടിയാണ് പ്രത്യേക പരിശോധന നടത്തുന്നത്.
അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഇഡിഇ സ്‌കാനറുപയോഗിച്ചായിരിക്കും പരിശോധന നടത്തുന്നതെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. കോവിഡ് രോഗബാധിതരെന്നു സംശയിക്കുന്നവർക്ക് റോഡരികിലെ കേന്ദ്രത്തിൽ ഉടൻ സൗജന്യ ആന്റിജൻ പരിശോധന നടത്തും. 20 മിനിറ്റിനുള്ളിൽ ഇതിന്റെ പരിശോധനാ ഫലം ലഭ്യമാകുകയും ചെയ്യും.
Read Also: ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും
Post Your Comments