Latest NewsUAENewsInternationalGulf

ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും

ഷാർജ: ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർസൈക്കിളുകളും. അനധികൃതമായി എൻജിനുകൾ പരിഷ്‌കരിച്ചതിനും പാർപ്പിട പരിസരങ്ങളിൽ ശല്യമുണ്ടാക്കിയതിനുമാണ് ഷാർജ പോലീസിന്റെ നടപടി. ട്രാഫിക് നിയമലംഘന പ്രകാരമാണു വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തിയതെന്നാണ് ഷാർജ പോലീസ് അറിയിക്കുന്നത്. ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ ഒമർ ബുഗാനിമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജേ​ന ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ വ്യാ​ജവൈ​ന്‍ നിര്‍മാണ യൂണിറ്റ്​ പൂട്ടിച്ച് എക്‌സൈസ് സംഘം

റോഡുകൾ സുരക്ഷിതമാക്കുക ലക്ഷ്യ്‌ത്തോടെയാണ് ഷാർജ പോലീസിന്റെയും ആഭ്യന്തര മന്ത്രാലയവും ഇത്തരമൊരു നടപടി സ്വീകരിച്ചത്. റോഡ് സുരക്ഷ വർധിപ്പിക്കുകയും അപകടങ്ങളിലൂടെ ഉണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാനുമാണ് ഷാർജ പോലീസ് പദ്ധതിയിടുന്നത്.

Read Also: ‘ഭീകരവാദം കനത്ത വെല്ലുവിളി’ : ഫ്രാൻസിനും ഇന്ത്യയ്ക്കും പോലും രക്ഷയില്ലെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button