വാരാണസി: കാശി ധാം ഇടനാഴി ഉദ്ഘാടനത്തിനു പിന്നാലെ ജീവനക്കാരുമൊത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രധാനമന്ത്രിയുമൊത്ത് ജീവനക്കാർ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. വന്‍ സ്വീകരണങ്ങളോടെ മോദിയെ വരവേല്‍ക്കുന്നതിനിടെ ഏവരെയും അദ്‌ഭുതപ്പെടുത്തി പ്രധാനമന്ത്രി തറയിൽ ഇരിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ജീവനക്കാരെല്ലാം നിലത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി തനിക്ക് ഇരിക്കാനിട്ട കസേര എടുത്ത് മാറ്റി അവര്‍ക്കൊപ്പമിരിക്കുന്നതാണ് വിഡിയോ. തന്‍റെ കൂടെ ഇരിക്കാന്‍ ജീവനക്കാരെ കൈകൊണ്ട് വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടര്‍ന്ന് ജീവനക്കാരോടൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് മോദി മടങ്ങിയത്.
ജില്ലയിൽ കുമരകത്തും പക്ഷിപ്പനി : കൊന്നൊടുക്കുന്നത് നാലായിരത്തോളം താറാവുകളെ
നിരവധിപേരാണ് വിഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. കാശി ധാം ഇടനാഴി പദ്ധതിയുടെ വിജയം ജീവനക്കാരുടേതാണെന്ന് പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘കാശി ധാം ഇടനാഴി പദ്ധതിയുടെ വിജയം എണ്ണിതീര്‍ക്കാന്‍ കഴിയാത്തത്ര ജീവനക്കാരുടേതാണ്. ഈ പരിപാടിയില്‍ ഞാനവരെ ആദരിക്കുകയും അവരുമായി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഭാരതത്തിന്‍റെ അഭിമാന താരങ്ങള്‍ക്ക് എന്റെ പ്രണാമം’. പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.
Haters can call it ‘tokenism’ or whatever else they like, but how many of them would deny a chair and sit even with their domestic help on the same level? @narendramodi offers dignity to people. pic.twitter.com/M3sb79GdTp
— Shefali Vaidya. ?? (@ShefVaidya) December 16, 2021
Post Your Comments