കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്.പി എ. ശ്രീനിവാസ്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.
അതേസമയം തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയ നാദപുരം എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇ.കെ. വിജയന്‍ എംഎല്‍എയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷണം നടത്തി സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ എന്‍. തേജ് ലോഹിത റെഡ്ഡി വ്യക്തമാക്കി. താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. അതേസമയം കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Post Your Comments