ന്യൂഡൽഹി: ഭീകരവാദം കനത്ത വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി. അഫ്ഗാനിലെ സാഹചര്യം വിലയിരുത്തുമ്പോഴാണ് പ്രതിരോധ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഫ്രാൻസിലെ ഇന്ത്യൻ പ്രതിനിധി ഡോ. മോഹൻ കുമാറുമായുള്ള വെബിനാറിൽ പങ്കെടുക്കുകയായിരുന്നു പാർലി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെയും അർഹമായ പ്രാധാന്യത്തോടെ കാണണമെന്ന് പറഞ്ഞ പാർലി, രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ജലപാതകൾ സുരക്ഷിതമാക്കണമെന്ന വിഷയം കൂടി വെബിനാറിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ വർഷങ്ങളായി ഫ്രാൻസ് ഉൾപ്പെടുന്ന യൂറോപ്പും ഈ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഇന്ത്യ ഉൾപ്പെടുന്ന ഇൻഡോ- പസഫിക് മേഖലയും ഭീകരവാദത്തിന്റെ ഭീഷണിയിലാണെന്ന് പാർലി ചൂണ്ടിക്കാട്ടി.
‘നമ്മുടെ രാജ്യങ്ങളിലൊന്നും തന്നെ ഭീകരവാദ പ്രവർത്തനങ്ങൾ പൂർണമായി അപ്രത്യക്ഷമായിട്ടില്ല. അഫ്ഗാനിസ്ഥാനിലെ അവസ്ഥ ഇന്ത്യക്കും ഫ്രാൻസിനും ഒരു പാഠമാണ്. ഭീകരവാദത്തെ നേരിടേണ്ടത് സംയുക്തമായ പ്രവർത്തനങ്ങൾ കൊണ്ടാണ്’ പാർലി പ്രഖ്യാപിച്ചു.
Post Your Comments