KollamLatest NewsKeralaNattuvarthaNews

അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന പാമ്പുപിടിത്തക്കാരന്‍ മരിച്ചു

ചന്ദനത്തോപ്പ് ഐ.ടി.ഐ. വാര്‍ഡ് ചിന്തുഭവനില്‍ മണിലാലിന്റെ മകന്‍ ചിന്തുലാല്‍ (31) ആണ് മരിച്ചത്

കൊല്ലം: അണലിയെ പിടിക്കുന്നതിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന പാമ്പുപിടിത്തക്കാരനായ യുവാവ് മരിച്ചു. ചന്ദനത്തോപ്പ് ഐ.ടി.ഐ. വാര്‍ഡ് ചിന്തുഭവനില്‍ മണിലാലിന്റെ മകന്‍ ചിന്തുലാല്‍ (31) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് പാമ്പുകടിയേറ്റത്. ചന്ദനത്തോപ്പ് മുകളുവിള കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ വീട്ടില്‍ നിന്ന് അണലിയെ പിടികൂടുന്നതിനിടെ ചിന്തുവിന് കടിയേല്‍ക്കുക ആയിരുന്നു.

Read Also : ‘കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരുത്തനുംവന്നില്ല, ഞങ്ങളാണ് ഇറങ്ങിയത്’: നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

പാമ്പു കടിയേറ്റ് കുഴഞ്ഞുവീണ ഉടന്‍ തന്നെ ചിന്തുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വെളുപ്പിന് മരിക്കുകയായിരുന്നു. അവിവാഹിതനാണ്. അമ്മ: ലൈലാമണി. പാമ്പുപിടിത്തക്കാരനായ ചന്തു ചന്ദനത്തോപ്പ് സഹോദരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button