WayanadLatest NewsKeralaNattuvarthaNews

‘കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരുത്തനുംവന്നില്ല, ഞങ്ങളാണ് ഇറങ്ങിയത്’: നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

പുതിയടത്ത് കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുമായാണ് വാക്കേറ്റമുണ്ടായത്

വയനാട്: കുറുക്കന്‍ മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇന്നലെ രാത്രി പയമ്പള്ളി പുതിയടത്ത് കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുമായാണ് വാക്കേറ്റമുണ്ടായത്.

Read Also : കൊവിഡ് കാലം ദുരിതപൂര്‍ണമാക്കി: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി കേരളം

ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്ന് അറിയിച്ചിട്ടും ഒരുത്തനും വന്നില്ലെന്നും തങ്ങളാണ് കടുവയെ പിടിക്കാന്‍ ഇറങ്ങിയതെന്നുമാണ് നാട്ടുകാര്‍ പറഞ്ഞത്. മുളക്കൊമ്പ് പോലുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നഗരസഭാ കൗണ്‍സിലറെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മിലായിരുന്നു കയ്യാങ്കളി.

അതേസമയം, 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും ഉള്‍പ്പെട്ട സംഘം കൂറുക്കന്‍ മൂലയില്‍ തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. വനംവകുപ്പ് സംഘം മുപ്പത് പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button