ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി എംപി. പ്രത്യുല്‍പ്പാദനശേഷി ആര്‍ജിക്കുന്ന പ്രായം എത്തുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടണമെന്ന് എസ് ടി ഹസൻ പറഞ്ഞു. അതേസമയം എംപിയുടെ പരാമര്‍ശം വൻ വിവാദമായി മാറി.
‘പ്രത്യുല്‍പ്പാദനശേഷി ആര്‍ജിക്കുന്ന പ്രായം എത്തുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടണം. പക്വതയുള്ള പെണ്‍കുട്ടിയാണെങ്കില്‍ 16-ാം വയസില്‍ കല്യാണം കഴിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല. പെണ്‍കുട്ടികള്‍ക്ക് 18-ാമത്തെ വയസ് മുതല്‍ വോട്ടവകാശം വിനിയോഗിക്കാം എങ്കിൽ എന്തുകൊണ്ട് ഈ പ്രായത്തില്‍ കല്യാണം കഴിച്ചുകൂടാ?.’ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കവെ എസ് ടി ഹസൻ വ്യക്തമാക്കി.
#WATCH | Girls should be married when they attain age of fertility. There is nothing wrong if a mature girl is married at 16. If she can vote at age of 18, why can’t she marry?: Samajwadi Party MP ST Hasan on Govt’s decision to raise legal age of marriage for women to 21 years pic.twitter.com/UZxHrMcjrh
— ANI (@ANI) December 17, 2021
Post Your Comments