IdukkiKeralaNattuvarthaNews

ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു : പിതാവിന്​ 35 വർഷം കഠിന തടവ്​

ഒമ്പത് വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്

തൊടുപുഴ: മകളെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒമ്പത് വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.

പീഡനത്തിനിരയായത് പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാൽസംഗത്തിന് പത്ത് വർഷം തടവും 50,000 രൂപ പിഴയും ആണ് ശിക്ഷ.

Read Also : ആമസോണിന് 200 കോടി പിഴ! ഫ്യൂച്വര്‍ കൂപ്പണ്‍സുമായുള്ള 2019ലെ കരാര്‍ റദ്ദാക്കി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ‌പ്രതി പീഡനത്തിനിരയായ കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button