Latest NewsIndia

ഞങ്ങൾ യഥാർത്ഥഹിന്ദുക്കൾ എന്നവകാശപ്പെട്ടതിന് പിന്നാലെ ജയ് ശ്രീറാം വിളിച്ചും ഭാരത് മാതാ കീജയ് വിളിച്ചും കോൺഗ്രസ്: വീഡിയോ

ഇത് ഹിന്ദു രാജ്യമാണെന്നും ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കൾ അധികാരത്തിൽ വരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ന്യൂഡൽഹി: അധികാരത്തിലിരിക്കുന്നവർ യഥാർത്ഥ ഹിന്ദുക്കളല്ല. ഹിന്ദുത്വവാദികൾ ആണ് എന്നും ഞങ്ങളാണ് യഥാർത്ഥ ഹിന്ദുക്കൾ എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഹിന്ദു രാജ്യമാണെന്നും ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കൾ അധികാരത്തിൽ വരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള ഹിന്ദുക്കളാണ് രാഹുലും കോൺഗ്രസ് നേതാക്കളുമെന്ന പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനു ശേഷം അഖിലേഷ് യാദവും താൻ ഹിന്ദുവാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ ഗിമ്മിക്കുകളാണ് ഇതെന്നാണ് സോഷ്യൽ മീഡിയ ആരോപണം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കോൺഗ്രസിന്റെ ഒരു മുദ്രാവാക്യത്തിന്റെ വീഡിയോ ആണ്. ജയ് ശ്രീരാം എന്നും ഭാരത് മാതാ കീ ജയ് എന്നും ഇതിൽ കോൺഗ്രസ് നേതാക്കൾ വിളിക്കുന്നു. എന്നാൽ ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button