കാസര്‍കോട്: പാര്‍ക്കിലേയ്‌ക്കെന്ന് പറഞ്ഞ് ഒപ്പം കൂട്ടി കോളജ് വിദ്യാര്‍ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോവുകയും നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ച വീട് പൊലീസ് കണ്ടെത്തി.
Read Also : കുഞ്ഞിനൊപ്പം ഡാന്‍സുമായി അർജ്ജുൻ, സോഷ്യൽ മീഡിയയിൽ വിമർശനം: ഇത് എന്റെ കുഞ്ഞാണ്, ഇഷ്ടമുള്ളത് ചെയ്യുമെന്നു താരം
മടിക്കേരിയിലെ വീട്ടില്‍ പ്രതികള്‍ കൊണ്ടുവന്ന ആറ് ബിയര്‍കുപ്പികളും മുറിയില്‍ നിന്ന് വിദ്യാര്‍ഥിനിയുടെ കണ്ണടയും പൊലീസിന് ലഭിച്ചു.
ദുരൂഹതകള്‍ നിറഞ്ഞ വീടാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുറ്റിക്കാടുകള്‍ക്ക് നടുവിലായി അണ്ടര്‍ ഗ്രൗണ്ട് മുറികളും നമ്പറുമില്ലാത്ത ഇരുനില വീടാണിത്. ആള്‍താമസം ഉണ്ടായിരുന്നില്ല ഇവിടെ. മൈസൂരു ദേശീയപാതയില്‍ നിന്ന് മാറി ഒരു കിലോമീറ്റര്‍ ഉള്ളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്.
ദേശീയപാതയ്ക്കരികിലെ ഹോട്ടല്‍ ജീവനക്കാരാണ് ഈ വീട് പ്രതികള്‍ക്ക് കാണിച്ച് കൊടുത്തത്. കുടുംബസമേതം വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീടിന്റെ താക്കോല്‍ സ്വന്തമാക്കിയതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ ഇസ്മായില്‍ പറഞ്ഞു. കാര്‍ അകലെ നിര്‍ത്തിയാണ് മൂന്ന് യുവാക്കള്‍ വീട് നോക്കാന്‍ വന്നതെന്നും ഇയാള്‍ അറിയിച്ചു.
കേസില്‍ പ്രതിയായ അഖിലേഷ് ചന്ദ്രശേഖറാണ് വീട് വാടകയ്ക്ക് എടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സാണ് രേഖയായി നല്‍കിയത്. വാടകയായി 3000 രൂപ ഒന്നാം പ്രതി സന്ദീപ് സുന്ദരന്‍ ഗൂഗിള്‍ പേ വഴി നല്‍കുകയായിരുന്നു. പണവും തിരിച്ചറിയല്‍ രേഖയും ലഭിച്ചതോടെ വീടിന്റെ താക്കോല്‍ നല്‍കി. പിന്നീട് ആരും കാണാതെ പെണ്‍കുട്ടികളെ രഹസ്യമായി അകത്ത് കടത്തുകയായിരുന്നു.
Post Your Comments