ഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്കി.
പേരൂർ കവലയിലെ ഒരു ഹോട്ടലില്‍ നിന്നും തവളക്കുഴി, പട്ടിത്താനം മേഖലയിലെ അഞ്ച് ഹോട്ടലുകളില്‍ നിന്നും ക്ഷേത്രപരിസരത്ത് എം.സി റോഡിലെ രണ്ട് ഹോട്ടലില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി. ജോണ്‍ പറഞ്ഞു.
Read Also : ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും
ഇന്നലെ രാവിലെ ആറിനാണ് പരിശോധന ആരംഭിച്ചത്. എം.സി റോഡരികില്‍ സെന്‍ട്രല്‍ ജങ്ഷന് മുതല്‍ പട്ടിത്താനം വരെയായിരുന്നു പരിശോധന. ദിവസങ്ങളോളം പഴകിയ അച്ചാറുകള്‍, അവിയല്‍, തോരന്‍ തുടങ്ങിയ കറികള്‍, ചോറ്, പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കന്‍, മീന്‍ ഇവയെല്ലാം പിടിച്ചെടുത്തവയില്‍ ഉൾപെടുന്നു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ആര്. രാജേഷ്, കെ.കെ. വിജിത, പി.പി. രജിത, നഗരസഭ ജീവനക്കാരായ ഹരീഷ് കുമാര്‍, പ്രേംകുമാര്‍, ജോമോന്, റോബിന് കുര്യാക്കോസ് തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post Your Comments