ThiruvananthapuramNattuvarthaLatest NewsKeralaNews

50 കോടി കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്തുകൂടെ : കെ. റെയിലില്‍ തരൂരിന്റെ നിലപാടുകള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോദ്ധ്യപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും സമരം ശക്തമായി തന്നെ തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ റെയില്‍ പദ്ധതിയില്‍ ശശി തരൂര്‍ എം.പിയുടെ നിലപാട് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ചതിന് ശേഷം വേണ്ട തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതോടെ ലൈംഗികതയെ ബാധിക്കും : വിചിത്ര തടസവാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

കെ റെയില്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഇ.ശ്രീധരന്‍ അടക്കം അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നല്‍കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സി മര്യാദയ്ക്ക് നടത്തികൊണ്ട് പോകാന്‍ കഴിയാത്ത സര്‍ക്കാരാണ് രണ്ട് ലക്ഷം കോടി രൂപ മുടക്കി കെ റെയില്‍ കൊണ്ടുവരാന്‍ പോകുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതില്‍ നിന്ന് 50 കോടി കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്തുകൂടെ എന്നും വി.ഡി സതീശന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button