മിസ് യൂണിവേഴ്സ് 2021 ജേതാവ് ഹർനാസ് സന്ധുവിനെ നേരിട്ടു കണ്ട് അഭിനന്ദിച്ച് ശശി തരൂർ എംപി. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘ വിജയശ്രീലാളിതയായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിശ്വസുന്ദരി ഹർനാസ് കൗർ സന്ധുവിനെ നേരിട്ട് അഭിനന്ദിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പുതുവത്സര അവധിക്ക് ഇന്ത്യയിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ്. ഹർനാസിനെ സ്വാഗതം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു. വേദിയിലേതു പോലെ പക്വതയും ആകർഷണീയതും ഉള്ള വ്യക്തിയാണ് അവൾ ’ – തരൂർ കുറിച്ചു.
തരൂരിനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്നെക്കുറിച്ചുള്ള ഹൃദ്യമായ വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഹർനാസ് ട്വീറ്റ് ചെയ്തു.
പഞ്ചാബിൽ ചണ്ഡീഗണ്ഡ് സ്വദേശിനിയാണ് ഇരുപത്തിയൊന്നുകാരി ഹർനാസ്. ഇസ്രായേലിൽ എയ്‌ലറ്റിൽ ഡിസംബര്‍ 12ന് ആയിരുന്നു മത്സരം.
Post Your Comments