ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി. യുഗോവ് എന്ന ഡാറ്റ അനലിസ്റ്റിക് കമ്പനി നടത്തിയ സര്‍വേയിലാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള 20 ആദരണീയ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത് എത്തിയത്.
ലോകത്ത് ഏറ്റവും അധികം യുവ ആരാധകരുള്ള ബോളിവുഡ് താരങ്ങളായ ഷാരൂഖിനേയും ബച്ചനേയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കോഹ്ലിയേയും പിന്തള്ളിയാണ് പ്രധാനമന്ത്രി ആദ്യ പത്തില്‍ എട്ടാം സ്ഥാനത്ത് എത്തിയത്. 38 രാജ്യങ്ങളില്‍ നിന്നായി 42,000 പേര്‍ സര്‍വേയില്‍ പങ്കെടുത്തതായും കമ്പനി ചൂണ്ടിക്കാട്ടി.
ആദ്യ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ബരാക്ക് ഒബാമ, ബില്‍ ഗേറ്റ്‌സ്, ഷിജിംഗ് പിന്‍ എന്നിവര്‍ ഇടംപിടിച്ചു.
Post Your Comments