Latest NewsNewsInternational

പാകിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

ലാഹോര്‍: കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ക്ക് വധശിക്ഷ. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നീ പ്രതികളെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ ജനുവരിയിൽ ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച പ്രതികൾ പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല. അക്രമത്തിന് ശേഷം പ്രതികള്‍ നാടുവിടുകയായിരുന്നു. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button