COVID 19ErnakulamLatest NewsKeralaNattuvarthaNews

സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ച: കോംഗോയിൽ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച് പുറത്തിറങ്ങി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ളി​ച്ചയെന്ന് ആരോപണം. കൊച്ചിയിൽ ഒമിക്രോൺ സ്ഥി​രീ​ക​രി​ച്ച കോം​ഗോ​യി​ൽ നി​ന്നെ​ത്തി​യ​യാ​ൾ സ്വ​യം നി​രീ​ക്ഷ​ണ നി​ർ​ദേ​ശം ലം​ഘി​ച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നു. നി​രീ​ക്ഷ​ണ സ​മ​യ​ത്ത് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലു​മടക്കം ​ ഇ​യാ​ൾ പോ​യ​തായാണ് റിപ്പോർട്ട്.

ഒ​മി​ക്രോ​ൺ ബാധിതനായ ഇയാൾക്ക് നി​ര​വ​ധി പേ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്നും സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്നും രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം, കോം​ഗോ ഹൈ​റി​സ്ക് രാ​ജ്യ​ങ്ങളിൽ പെടാത്തതിനാൽ ഇയാളെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സംഭവത്തിൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button