AlappuzhaKeralaNattuvarthaLatest NewsNews

നമ്മുടെ മത നേതൃത്വവും മാതാപിതാക്കളും അധ്യാപകസമൂഹവും ഈ ഇടത് വിവരക്കേടിന് കൂട്ടുനിൽക്കരുത്: വൈറൽ കുറിപ്പ്

പെൺകുട്ടികളെ പെൺകുട്ടികളായിത്തന്നെ വളർത്തുക. പ്രകൃതി അവർക്കു നൽകിയ ഭംഗി കൾ അവർ നിലനിർത്തട്ടെ

ആലപ്പുഴ: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തിനെതിരെ പ്രതികരണവുമായി സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ രംഗത്ത്. ജെൻഡർ ന്യൂട്രൽ യൂണിഫോം വാദം അപ്രസക്തവും അരാജകത്തത്തിന് കുടപിടിക്കുന്നതുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കൗമാര പ്രായത്തിലെ കുട്ടികളെ നിയന്ത്രിച്ച് തന്നെ വളർത്തണമെന്നും അവരുടെ ഇഷ്ടത്തിനനുസരിച്ച് അഴിച്ചു വിടരുതെന്നും ജോൺ ഡിറ്റോ പറയുന്നു.

വിദ്യാർത്ഥിനികളുടെ പ്രശ്നം ജെന്‍ഡര്‍ ഇക്വാലിറ്റി അല്ലെന്നും ആഹാരവും വസ്ത്രവും പാർപ്പിടവും ആണെന്നും ആദ്യം കുഞ്ഞുങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കൂ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നമ്മുടെ മത നേതൃത്വവും മാതാപിതാക്കളും അധ്യാപകസമൂഹവും ഈ ഇടത് വിവരക്കേടിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഐടി കമ്പനികള്‍

അടുത്ത നവോത്ഥാന നാടകം. ജെൻഡർ ന്യൂട്രാലിറ്റി.
നമ്മുടെ സ്കൂൾ വിദ്യാർത്ഥിനികളെ ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിപ്പിച്ചാൽ ലിംഗഭേദം ഇല്ലാതാകുമത്രെ. കൗമാരക്കാരുടെ കൂടെ കാൽ നൂറ്റാണ്ടു കാലമായി അദ്ധ്യാപനവൃത്തി ചെയ്യുന്ന എനിക്ക് ഈ ജെൻഡർ ന്യൂട്രൽ യൂണിഫോം വാദം അപ്രസക്തവും അരാജകത്തത്തിന് കുടപിടിക്കുന്നതുമാണ്. ആ പ്രായത്തിലെ കുട്ടികളെ നിയന്ത്രിച്ച് തന്നെ വളർത്തണം. അവരുടെ ഇഷ്ടത്തിനനുസരിച്ച് അഴിച്ചു വിടരുത്.
അമേരിക്കയിലൊക്കെ ഈ കൂടിക്കലരലും മറ്റും മൂലം നിയന്ത്രണമില്ലാതായ കൗമാരക്കാരുടെ പ്രശ്നങ്ങൾ സാമൂഹ്യ പ്രശ്നമായി വളർന്നു കഴിഞ്ഞു.

സ്കൂളുകളിൽ ഗർഭനിരോധന ഉറകൾക്ക് vending Machine സ്ഥാപിച്ച വാർത്തയും നമ്മൾ കണ്ടു.
മൂല്യവിചാരവും സദാചാര ചിന്തയുമില്ലാത്ത ഒരു തലമുറയെ ആർക്കാണ് ആവശ്യം ?
മയക്കുമരുന്ന് മാഫിയകൾക്കും അരാജകവാദികൾക്കും മാത്രം.
നിയന്ത്രണങ്ങൾ അറുത്തു മാറ്റി കുഞ്ഞുങ്ങൾ സ്വതന്ത്രരായി നിൽക്കുന്നതാണ് അരാജകവാദികളുടെ ഉപഭോക്താക്കളും കണ്ണികളുമാകുന്നത്.
നമ്മുടെ മത നേതൃത്വവും മാതാപിതാക്കളും അധ്യാപകസമൂഹവും ഈ ഇടത് വിവരക്കേടിന് കൂട്ടുനിൽക്കരുത്. Instructive method മാറ്റി Constructivism കൊണ്ടുവന്ന് വിദ്യാർത്ഥികളുടെ ഭാഷാപരവും ഗണിത പരുമായ അടിസ്ഥാനം തകർത്ത ചതിയൻ മാരും വിവരം കെട്ടവരുമായ ഇടത് നവോത്ഥാനക്കാർ പറയുന്ന ഈ ഉടുപ്പു തുല്യതാ വാദം വികലമാണ്.
പെൺകുട്ടികളെ പെൺകുട്ടികളായിത്തന്നെ വളർത്തുക. പ്രകൃതി അവർക്കു നൽകിയ ഭംഗി കൾ അവർ നിലനിർത്തട്ടെ.

പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുന്നു: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെക്കുറിച്ചു രാഹുല്‍ ഈശ്വര്‍

അന്തസ്സോടെ സമൂഹത്തിൽ ഇടപെടട്ടെ. വളരട്ടെ. പെണ്ണുടലിന് കുറവുണ്ട് എന്ന മിഥ്യാബോധം അവളിൽ നിറയ്ക്കരുത്. ഇന്നലെ വൈകിട്ട് എന്റെ 9B ക്ലാസ്സിലെ ഒരു പെൺകുട്ടി വിളിച്ചു. സാറേ എന്റെ Phone താഴെ വീണ് പൊട്ടി display പോയി. onlineclass ന് കേറാൻ പറ്റില്ല. അവളുടെ അച്ഛൻ തളർന്നു കിടക്കുന്നവിവരം അറിയാം. ഞാനുടൻ അവളുടെ വീടിന്റെ സമീപത്തു ചെന്ന് ആ മോശമായ ഫോൺ വാങ്ങി. പുതിയ display, touch pad ഇവയൊക്കെയിട്ട് ഇന്ന് കൊണ്ടുവന്ന് കൊടുത്തു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു.
2700 രൂപയായി. ഞാൻ തമാശയ്ക്കു പറഞ്ഞു: 2700 രൂപ തന്നേ.. അവൾ ചിരിയോടെ എന്നാൽ ഏറ്റവും നിഷ്ക്കളങ്കതയോടെ മെലിഞ്ഞ കൈകൾ മടക്കിക്കാണിച്ചു.
“എന്റേലില്ല…” എന്റെ മകളുടെ മുഖം അവളിൽ തെളിഞ്ഞു. ഈശ്വരാ ഈ കുഞ്ഞിന് വലിയ വിജയങ്ങൾ നൽകണേ..

എന്റെ വിദ്യാർത്ഥിനികളുടെ പ്രശ്നം gender equality യല്ല സർ..
ആഹാരവും വസ്ത്രവും പാർപ്പിടവും ആണ് വേണ്ടത്.
യൂണിഫോം ഇല്ലാത്തതിനാൽ മകൾക്ക് വരാൻ മടി എന്ന് ഒരമ്മ ഇപ്പോൾ വിളിച്ചതേയുള്ളൂ..
ഒരാളല്ല പലരും. ആദ്യം കുഞ്ഞുങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കൂ, മന്ത്രീ, നവോത്ഥാന പ്രസ്ഥാനങ്ങളേ…
എന്നിട്ടാവാം ലിംഗനീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button