മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയാറെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ താരം വിനോദ് കാംബ്ലി. ദക്ഷിണാഫ്രിക്കയിലെ ഫീല്‍ഡര്‍മാരുടെ വിന്യാസവും പിച്ചിന്റെ സ്വഭാവവും സംബന്ധിച്ച തന്റെ അനുഭവങ്ങളാണ് കാംബ്ലി പന്തിനോട് പങ്കുവച്ചത്.
‘പന്തിനോട് ഫോണില്‍ സംസാരിച്ചിരുന്നു. അയാളുടെ ബാറ്റിംഗ് ഇഷ്ടപ്പെടുന്നതായും എന്നാല്‍ ഞാന്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ടെന്നും അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ഞാന്‍. അവിടത്തെ സാഹചര്യങ്ങള്‍ എനിക്ക് നന്നായി അറിയാം’.
Read Also:- ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍
‘മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് ഗ്രൗണ്ടില്‍വച്ച് ഋഷഭ് പന്തുമായി 45 മിനിറ്റ് സംസാരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നാല് സ്ലിപ്പുകളും രണ്ടു ഗള്ളിയും ഒരു ഷോര്‍ട്ട് ലെഗും ഉണ്ടാകുമെന്ന് പറഞ്ഞു. ഗുഡ് ലെങ്ത് ബോളുകള്‍ മാത്രം പ്രതീക്ഷിക്കാനും ഫുള്‍ ലെങ്തുകള്‍ വല്ലപ്പോഴും വീണുകിട്ടുന്ന സമ്മാനമായിരിക്കുമെന്നും അതു മുതലാക്കണമെന്നും ഉപദേശിച്ചു. പിച്ചിലെ ബൗണ്‍സ് വേഗം മനസിലാക്കണമെന്ന് പന്തിനോട് നിര്‍ദേശിച്ചു’ കാംബ്ലി പറഞ്ഞു.
Post Your Comments