
കല്‍പ്പറ്റ: ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം മയക്കുമരുന്നുമായി അറസ്റ്റില്‍. എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു.
വയനാട്, വൈത്തിരിയിലെ ഒരു ഹോംസ്റ്റേയില്‍ താമസിക്കുന്നതിനിടെയായിരുന്നു സംഭവം. ഈ ഹോംസ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് പി.ജെ. ഡെന്‍സണില്‍ നിന്ന് 0.14 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ വൈത്തിരി പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് നാല്പതിനായിരം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments