പത്തിരിപ്പാല: ലക്കിടി റെയില്‍വേ ഗേറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കെഎല്‍ 9 എഎന്‍ 1548 നമ്പറിലുള്ള മാരുതി സുസുകി എര്‍ട്ടിഗ കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്തെത്തിയ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍: പൊള്ളലേറ്റ് കിടന്നത് വീട്ടുമുറ്റത്ത്
ഡാഷ് ബോര്‍ഡും മുന്‍വശത്തെ സീറ്റുകളുടെ കവറുകളും പൊളിച്ച നിലയിലാണ്. കാറിനുള്ളില്‍ മുളകുപൊടി വിതറി ഡ്രൈവിംഗ് സീറ്റ് ഡോര്‍ ഗ്ലാസ് അടിച്ച് പൊട്ടിച്ചിട്ടുണ്ട്. കുഴല്‍പ്പണ സംഘം സഞ്ചരിച്ച കാര്‍ അജ്ഞാതര്‍ തട്ടിയെടുത്ത് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡോഗ് സ്ക്വഡ്, ഫിംഗര്‍പ്രിന്റ്, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കാര്‍ ഉടമയെ പൊലീസ് കണ്ടെത്തി.
Post Your Comments