KeralaLatest NewsNews

ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലിക വാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്: പി.സുധീർ

തിരുവനന്തപുരം : ശ്രീലങ്കൻ പൗരനെ ചുട്ടുകൊന്ന മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി ജനറൽ സെക്രട്ടറി പി.സുധീർ. സൗദി അറേബ്യൻ ഭരണാധികാരികൾ പോലും മതതീവ്രവാദികൾക്ക് കൂച്ചുവിലങ്ങിടുമ്പോൾ പിണറായി ഇവിടെ അവർക്ക് ജയ ജയ പാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിൽ തുപ്പുന്ന മതമൗലികവാദികളുടെ നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചതിനാണ് കെ.സുരേന്ദ്രനെതിരെ കേരള പൊലീസ് കേസെടുത്തത്. ഇത് മുസ്ലീം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. വഖഫ് സമരത്തിന് മുന്നിൽ പിണറായി മുട്ടുമടക്കിയപ്പോഴുള്ള ഒത്തുതീർപ്പ് വ്യവസ്ഥകളിൽ സുരേന്ദ്രനെതിരെ കേസെടുക്കുന്നതുണ്ടോ എന്നറിയാനും ബിജെപിക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  പുള്ളിപ്പുലിക്കുഞ്ഞിന്റെ പിന്നാലെ പാഞ്ഞ് കഴുതപ്പുലി, ഒടുവിൽ സംഭവിച്ചത്?: വീഡിയോ

കോഴിക്കോട് കടപ്പുറത്ത് ലീഗിന്റെ വഖഫ് സമ്മേളനത്തിൽ മകൾ വീണക്കെതിരെയും ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും വ്യഭിചാരികൾ എന്ന് ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലികവാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്. സംയുക്ത സൈന്യാധിപനെ മരണത്തിലും അവഹേളിച്ചവർക്കെതിരെ ചെറുവിരൽ അനക്കാത്ത കേരള പോലീസ് സുരേന്ദ്രനെതിരെ കേസെടത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്ന് സുധീർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button