ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുര്‍ഖേരിയിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത് ആസൂത്രിതമാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ആയതിനാൽ, കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ള അപ്രധാന കുറ്റങ്ങൾ പരിഷ്കരിക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ പ്രധാനപ്രതി. നിലവിൽ,കുറ്റപത്രത്തിൽ പറയുന്ന ‘അതിവേഗം വാഹനമോടിച്ചു’ തുടങ്ങിയ അപ്രധാന വകുപ്പുകൾ മാറ്റി പകരം കൊലപാതകം, സ്വമേധയാ ഉപദ്രവിക്കൽ, എന്നീ വകുപ്പുകളാക്കി മാറ്റാനാണ് എസ്.ഐ.ടി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എസ്.ഐ.ടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതിയാണ് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവർക്ക്ക്കിടയിലേക്ക് ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. സമരക്കാരായ അഞ്ചു കർഷകരും, പിന്നീട് നടന്ന ആക്രമണത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു.
Post Your Comments