Latest NewsUAENewsInternationalOmanGulf

വാക്‌സിനുകൾക്ക് പാർശ്വഫലങ്ങളില്ല: പൂർണ്ണസുരക്ഷിതമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: കോവിഡ് വാക്‌സിനുകൾക്ക് പാർശ്വഫലങ്ങളില്ലെന്ന് ഒമാൻ. ഒമാനിൽ നൽകുന്ന കോവിഡ് വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനെടുത്തവർക്ക് എന്തെങ്കിലും പാർശ്വഫലമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് സാഹചര്യത്തിൽ എല്ലാവരും വാക്‌സിനേഷനെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അഭിനന്ദനീയമെന്ന് ഡിവൈഎഫ്‌ഐ

ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ഒമാൻ അറിയിച്ചു. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ, എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധിത ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കാൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി.

Read Also: മുല്ലപ്പെരിയാര്‍: രാഷ്ട്രീയം കോടതിയില്‍ വേണ്ടെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്

shortlink

Related Articles

Post Your Comments

Related Articles


Back to top button