ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് രാഷ്ട്രീയമാണെന്നും അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്തുനടത്താനും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയുവുമായി കോടതിയിലേക്ക് വരരുതെന്നും ജസ്റ്റീസ് എഎം ഖല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അണക്കെട്ടിന്റെ ദൈന്യംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടുവെന്ന പരാതിയുമായാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം പരാതികള്‍ മേല്‍നോട്ട സമിതിയെ അറിയികാണാമെന്നും മേല്‍നോട്ട സമിതിയില്‍ എല്ലാ കക്ഷികളുടെയും അംഗങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ അപേക്ഷ മേല്‍നോട്ട സമിതിയില്‍ പരിഗണിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ അംഗത്തിന്റെ പരാജയമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വന്തം അംഗത്തിന്റെ കുറ്റം അംഗീകരിക്കൂവെന്നും കോടതി വിമര്‍ശിച്ചു.
Post Your Comments