മസ്‌കത്ത്: കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ. പള്ളികളിലും ഹാളുകളിലും പൊതു സ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും മരണാനന്തര ചടങ്ങുകളും മറ്റു പരിപാടികളും വിലക്കി ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച മുതൽ പുതിയ പ്രാബല്യത്തിൽ വരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ഒമാൻ അറിയിച്ചു. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ, എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധിത ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കാൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി.
Post Your Comments