ErnakulamLatest NewsKeralaNattuvarthaNews

ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ കോടതിയില്‍: ആവശ്യം അംഗീകരിക്കരുതെന്ന് സിബിഐ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളാണ് ജയില്‍ മാറ്റം ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറണമെന്നാണ് ആവശ്യം.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 29ന് പരിഗണിക്കുന്നതിലേക്കായി മാറ്റിവെച്ചു. അതേസമയം, ജയില്‍ മാറണമെന്ന പ്രതികളുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കരുതെന്ന് സിബിഐ ആവശ്യപ്പെട്ടു.

28 ദിവസത്തെ ദാമ്പത്യം, മൂന്നു പവൻറെ സ്വർണം പണയം വെച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍:ഒടുവിൽ ആത്മഹത്യ ചെയ്ത് യുവതി

അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ അവധി ചോദിച്ചു. നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button