Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaCrime

28 ദിവസത്തെ ദാമ്പത്യം, മൂന്നു പവൻറെ സ്വർണം പണയം വെച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍:ഒടുവിൽ ആത്മഹത്യ ചെയ്ത് യുവതി

തേനി: വിവാഹം കഴിഞ്ഞ് വെറും 28 ദിവസത്തെ മാത്രം ദാമ്പത്യബന്ധം ആയതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നൽകിയ ഭാര്യ അത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പിടിയിലാകുമെന്ന് ഭയന്നാണ് ഭാര്യ ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു യുവതി. കമ്പം സ്വദേശി ഭുവനേശ്വരിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതും പിന്നീട് ആത്മഹത്യ ചെയ്തതും.

നവംബര്‍ 10-നായിരുന്നു കമ്പം ഉലകത്തേവർ തെരുവിൽ താമസിക്കുന്ന ഗൗതമിൻറെയും ഭുവനേശ്വരിയുടെയും വിവാഹം നടന്നത്. കേബിൾ ടിവി ജീവനക്കാരനാണ് ഗൌതം. സ്പോർട്സിനോട് കമ്പമുണ്ടായിരുന്ന ഭുവനേശ്വരി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. സ്പോർട്സ് പരിശീലനം കഴിഞ്ഞ് സേനയിൽ ചേരാനുള്ള പരീക്ഷകൾക്ക് കാത്തിരിക്കുന്നതിനിടെയാണ് വീട്ടുകാർ ഭുവനേശ്വരിയുടെ വിവാഹം നടത്തിയത്. വീട്ടുകാരോടുള്ള ദേഷ്യം ഭർത്താവിൽ തീർക്കാൻ തീരുമാനിച്ചു. ജോലിക്ക് പോകാൻ സാധിക്കില്ലെന്ന ചിന്തയിലാണ് യുവതി ഗൗതമിനെ കൊല്ലാൻ തീരുമാനിച്ചത്.

Also Read:കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം!

ഇതിനായി പരിശീലന ക്ലാസിൽ ഒപ്പമുണ്ടായിരുന്ന തേനി ഹനുമന്ധൻപെട്ടി സ്വദേശിയായ നിരഞ്ജന്‍ രാജിന് ക്വട്ടേഷൻ നൽകി. മൂന്നു പവൻറെ സ്വർണം പണയം വെച്ച് 75000 രൂപ ഇയാള്‍ക്ക് കൈമാറി. ഈ പണം ഉപയോഗിച്ച് നിരഞ്ജൻ കേരള രജിസ്ട്രേഷനിലുള്ള ഒരു കാർ വാങ്ങി. ഇരുവരും തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഭുവനേശ്വരി ഭർത്താവുമായി ലോവർ ക്യാമ്പ് ഭാഗത്ത് സന്ദർശനത്തിനായി പോയി. തിരികെ വരും വഴി ഗൂഡല്ലൂനടുത്ത് തൊട്ടിൽപ്പാലത്ത് കാഴ്ചകൾ കാണാനായി യുവതി ഗൗതമിനെ കൊണ്ട് സ്‌കൂട്ടർ റോഡരികില്‍ നിര്‍ത്തി. ഇരുവരും മൊബൈലിൽ സംസാരിച്ചു കൊണ്ടും കാഴ്ചകൾ കണ്ടും കുറച്ച് ദൂരം നടന്നു. തിരികെ വന്നപ്പോൾ ടയർപഞ്ചറായതായി കാണപ്പെട്ടു. നിരഞ്ജന്‍ ആയിരുന്നു ടയർ പഞ്ചറാക്കിയത്.

ഇതറിയാതെ ഭാര്യയ്‌ക്കൊപ്പം ഗൗതം വാഹനം തള്ളിക്കൊണ്ട് നടന്നു. ഇതിനിടെ കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ചെങ്കിലും ഗൌതം രക്ഷപെട്ടു. തുടർന്ന് വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചു ആളുകൾ ഓടി എത്തിയതോടെ കാർ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. തുടർന്ന് ഗൗതം ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ നിരഞ്ജൻ അടക്കം എല്ലാവരും അറസ്റ്റിലായി. കൂടെ നിന്നവർ എല്ലാം പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button