Latest NewsIndiaNewsInternational

‘ഇന്ത്യയെ അപമാനിച്ചു’: വേദിയില്‍ വെച്ച് ഹര്‍നാസിനെ കൊണ്ട് മൃഗത്തിന്റെ കരച്ചിൽ അനുകരിപ്പിച്ചു, അവതാരകന് എതിരെ വിമര്‍ശനം

വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരി ഹര്‍നാസ് സന്ധുവിനോട് പൂച്ചയുടെ ശബ്ദത്തില്‍ കരയാന്‍ ആവശ്യപ്പെട്ടതിലൂടെ അവതാരകൻ ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തതെന്ന് വിമർശനം. അവതാരകന്‍ സ്റ്റീവ് ഹാര്‍വെയ്‌ക്കെതിരെയാണ് സോഷ്യൽ മീഡിയകളിൽ രൂക്ഷവിമര്‍ശനം ഉയർന്നത്. സെമിഫൈനല്‍ റൗണ്ടിലാണ് സംഭവം.

Also Read:ബിജെപി അനുഭാവിയുടെ സംഘടനയെ ശുപാർശ ചെയ്തു: ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം

ഹര്‍നാസ് മൃഗങ്ങളെ അതിമനോഹരമായി അവതരിപ്പിക്കാറുണ്ടെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും വേദിയിൽ ഏതെങ്കിലും ഒരു മൃഗത്തെ അനുകരിക്കണമെന്നുമായിരുന്നു അവതാരകൻ ആവശ്യപ്പെട്ടത്. താന്‍ ഇതിനു തയ്യാറല്ലെങ്കിലും ചെയ്യാതെ നിവൃത്തിയില്ല എന്ന് അറിയാമെന്ന് പറഞ്ഞ് ഹര്‍നാസ് ഉച്ചത്തില്‍ പൂച്ച കരയുന്ന ശബ്ദം അനുകരിച്ചു. സമീപത്ത് നിന്നിരുന്ന മറ്റ് മത്സരാർത്ഥികൾ ഇത് കേട്ട് ചിരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

വീഡിയോ വൈറലായതോടെ, അവതാരകന്‍ സ്റ്റീവ് ഹാര്‍വെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നു. ഇതിലൂടെ നിങ്ങള്‍ ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തതെന്നും വിശ്വസുന്ദരി മത്സരത്തിനെത്തിയ ഒരു മത്സരാർത്ഥിയോട് ഇത്തരത്തിൽ പെരുമാറിയത് ശരിയായില്ലെന്നും ചൂണ്ടിക്കാണിച്ച് പലരും വിമർശനം ഉന്നയിച്ചു. വിശ്വസുന്ദരി മത്സരത്തിൽ ഒന്നിലേറെ തവണ അവതാരകനായി എത്തിയിട്ടുള്ള ഹാര്‍വെ ഇതിനു മുമ്പും നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button