KeralaLatest NewsNewsWomenLife Style

ഇനി എന്തിനാണ് ആര്‍ത്തവം മറച്ചു പിടിക്കുന്നത് എന്നാരും ചോദിക്കരുത്: സിന്‍ഡ്രലയുടെ കുറിപ്പ് വൈറൽ

ബാലുശ്ശേരി സ്കൂള്‍ അധികാരികള്‍ക്ക്‌ അഭിവാദ്യങ്ങള്‍.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച ബാലുശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ്. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് എത്തുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു ജീവിത രീതികള്‍ക്കും മാറ്റം അനിവാര്യമാണ്. കുട്ടികള്‍ അവര്‍ക്കു ഏറ്റവും സൗകര്യവും അനുയോജ്യവുമായ വേഷം ധരിക്കട്ടെ എന്ന രീതിയിൽ സിന്‍ഡ്രല രമിത് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പ് പൂർണ്ണ രൂപം

ബാലുശ്ശേരി സ്കൂള്‍ അധികാരികള്‍ക്ക്‌ അഭിവാദ്യങ്ങള്‍. പെണ്‍കുട്ടികളുടെ യൂണിഫോം ചുരിധാറില്‍ നിന്ന് ഷര്‍ട്ടും പാന്റുമാക്കി മാറ്റിയത് തീര്ച്ചയായും comfortable ആയ ഒരു തീരുമാനം ആണ്. ഒരു നല്ല മാറ്റത്തെ പുകഴ്ത്തിയും ആക്ഷേപിച്ചും കൊണ്ടുള്ള ഒരുപാട് പോസ്റ്റുകള്‍ കണ്ടു.’ലിംഗസമത്വം’എന്താണ് ഈ വാക്കുകൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് ? പെണ്ണും ആണും ഒന്നാണ് എന്നാണോ ?……പെണ്ണിനേയും ആണിനേയും തമ്മില്‍ തമ്മില്‍ വിലകുറയ്ക്കാതെ ട്രീറ്റ് ചെയ്യുക എന്നുള്ളതല്ലേ?എട്ടാം ക്ലാസ് വരെ പാവാടയും ഷര്‍ട്ടും ആയിരുന്നു എന്റെ യൂണിഫോം അതില്‍ മാറ്റം വരുത്തണമെന്ന് എനിക്ക്ക് അന്ന് തോന്നിയിരുന്നില്ല . സ്പോര്‍ട്സും ഡാന്‍സും ഒക്കെ സ്കൂളില്‍ ചെയ്തിരുന്നു. അടിയില്‍ ഒരു കുഞ്ഞു ട്രൗസര്‍ ഇടുമ്ബോ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ട്രൗസര്‍ മാത്രം ഇട്ടാല്‍ പോരെ? എന്തിന് ഈ പാവാട ഇടുന്നതു എന്ന് എനിക്ക് അന്ന് തോന്നിയിരുന്നില്ല കാരണം പെണ്ണുങ്ങള്‍ പാന്റ് ഇട്ടു നടക്കുന്ന ഒരു ശൈലി അന്നെനിക്ക് പരിചിതമല്ലായിരുന്നതുകൊണ്ടു മാത്രം .

read also: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു: കുഞ്ഞ് അപകടനില തരണം ചെയ്തു

എന്നാല്‍ ഇന്ന് അങ്ങനെയല്ല വളരെ comfortable ആയ ഒരു വേഷമാണ് പാന്റും ഷര്‍ട്ടും എന്ന് ചെറിയ പ്രായം മുതല്‍ കുട്ടികള്‍ ഇട്ടു ശീലിച്ചു മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ കാലത്തിനും അറിവുകളും മുന്നില്‍നിര്‍ത്തി മാറ്റം നല്ലതാണു .ഒന്‍പതാം ക്ലാസ് മുതല്‍ എനിക്ക് യൂണിഫോം ചുരിദാര്‍ ആയിരുന്നു. ആദ്യദിവസം അതിട്ടുപോയപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. എന്നിലെ സ്ത്രീയെ എന്റെ അമ്മ അംഗീകരിച്ചതായാണ് എനിക്ക് തോന്നിയത് . കാരണം ചെറുപ്പം മുതലേ എന്റെ മുടി ചെറുതാക്കി വെട്ടിയാണ് എന്നെ ശീലിപ്പിച്ചത് അതുകൊണ്ടുതന്നെ എനിക്ക് ഒരു രസകരമായ പേരും ഉണ്ടായിരുന്നു (നയകുറുക്കന്‍) പോരാത്തതിന് കാതും കുത്തിയിട്ടില്ല …. അങ്ങനെ പല കളിയാക്കലുകളില്‍ നിന്നും ഉള്ള ഒരു മോചനമായ തോന്നി ആ വേഷം മാറ്റല്‍ . അതിനുമുമ്ബുതന്നെ പലകുട്ടികളും ചുരിദാറിലേക്കു മാറിയിരുന്നെങ്കിലും എനിക്ക് freedom കിട്ടിയത് 9th ഇല്‍ ആയിരുന്നു. ആ മാറ്റത്തില്‍ 12th കഴിയുന്നതുവരെയും സന്തോഷിച്ച ആള് തന്നെ യാണ് ഞാന്‍ , കാരണം teenange ഇല്‍ എല്ലാകൂട്ടുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് adult നെ പോലെ ആവുക എന്നുള്ളത്. അപ്പൊ കോളേജില്‍ പഠിക്കുന്ന ചേച്ചിമാര്‍ ഇട്ടു നടക്കുന്നതുപോലെ ചുരിദാര്‍ ഇടുക എന്നുള്ളത് ഒരു സന്തോഷം ആയിരുന്നു.

ഇന്ന് കോളേജ് ഡ്രസ്സിങ് സ്റ്റൈല്‍ മാറിയതുകൊണ്ടു തീര്‍ച്ചയായും teenage പെണ്‍കുട്ടികളുടെ ആഗ്രഹവും മാറിയിരിക്കുന്നു.ടീനേജില്‍ മാറിടത്തിന്റെ വളര്‍ച്ച എന്നെ വളരെ അലോസരപ്പെടുത്തിയിരുന്നു, പന്ത്രണ്ടു വയസൊക്കെ ഉള്ള എല്ലാ കുട്ടികളുടെയും ഒരു മാനസിക ബുദ്ധിമുട്ടാണ് അത്‌ , അതുവരെ ശീലമില്ലാത്ത പല മാറ്റങ്ങളും വരും രോമവളര്‍ച്ചയും, ആര്‍ത്തവവും , ശരീര വളര്‍ച്ചയും എല്ലാം . അന്ന് shawl കൊണ്ട് ഒരു മറതീര്‍ക്കാന്‍ എനിക്ക് പറ്റി, അതില്‍ ആശ്വാസവും ഉണ്ടായിരുന്നു കാരണം അന്ന് periods ആവുമ്ബോള്‍ pad or cup ഉപയോഗിക്കുന്ന കാലമല്ല … നല്ല വെള്ള മല്ലിന്റ തുണിയാണ് മടക്കി വെക്കുക , അപ്പൊ തീര്‍ച്ചയായും ആ ചുരിധാറിന്റെ വിശാലതയില്‍ ഉള്ളില്‍ മുഴച്ചിരിക്കുന്ന തുണിയുടെ ഭാരം പുറത്തുള്ളവര്‍ക്ക് മനസിലാവാതെ രക്ഷപ്പെടും.

എന്നാല്‍ കാലം മാറി ഇപ്പോ തുണിയുടെ ഭാരമില്ല വളരെ നേരിയ pad നമുക്കു കിട്ടാന്‍ തുടങ്ങി menstrual cup കിട്ടാന്‍ തുടങ്ങി , cup വച്ചിരിക്കുന്ന ഞാന്‍ പോലും മറന്നുപോവാറുണ്ട് എനിക്ക് ആര്‍ത്തവകാലം ആണെന്ന്. അതുകൊണ്ടു തന്നെ പാന്റിനടിയിലോ ബീച്ച്‌ ഡ്രെസ്സിനടിയിലോ അര്ഥവകാലത്തെ മറച്ചുപിടിക്കാന്‍ ഇപ്പോ shawl ന്റെ ആവശ്യം ഇല്ല …ഇനി എന്തിനാണ് ആര്‍ത്തവം മറച്ചു പിടിക്കുന്നത് എന്നാരും ചോദിക്കരുത് ……..നമുക് ചിലപ്പോ ജലദോഷം ഉണ്ടാവും അപ്പൊ നമ്മള്‍ മൂക്കൊലിപ്പിച്ചു അങ്ങനെ ഇരിക്കുമോ ? തീര്‍ച്ചയായും നമ്മള്‍ നമ്മളെ വൃത്തിയായി സൂക്ഷിക്കില്ലേ …. അത്രയേ ഉള്ളു നമ്മള്‍ എപ്പോളും നമ്മളെ വൃത്തിയും കാണുമ്ബോള്‍ നല്ലത് എന്ന ഒരു feel നിലനിര്‍ത്തിക്കൊണ്ടു ഇരിക്കാന്‍ നോക്കും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു ജീവിത രീതികള്‍ക്കും മാറ്റം അനിവാര്യമാണ് .കുട്ടികള്‍ അവര്‍ക്കു ഏറ്റവും comfortable ആയ വേഷം ധരിക്കട്ടെ. അവര്‍ക്കു ജീവിതത്തില്‍ ഊര്‍ജം പകരാന്‍ നമുക്ക് കൂടെ നിന്ന് മുന്നോട്ടുള്ള വഴികള്‍ കാട്ടികൊടുക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button