ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വിദേശിയെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ. 28കാരനായ അഫ്ഗാനിസ്ഥാൻ പൗരൻ സോഭൻ ആര്യൻഫാറിനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
ഏതാണ്ട് മൂന്ന് ടൺ വരുന്ന ഹെറോയിനാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും പിടിച്ചെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് വേറെ ഏഴ് പേരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ മുതൽ ഡൽഹിയിൽ നടന്ന നിരവധി റെയ്ഡുകളിലാണ് ഇവരെല്ലാം പിടിയിലായത്. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര മാഫിയയിലെ അംഗങ്ങളാണ് ഇവരെല്ലാമെന്ന് എൻ.ഐ.എ വെളിപ്പെടുത്തി.
ഏഷ്യയിലെ മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം അഫ്ഗാനിസ്ഥാനാണ്. ഇടക്കാലത്ത്, ആഭ്യന്തര യുദ്ധം മൂലം ശക്തി കുറഞ്ഞിരുന്ന മയക്കുമരുന്നു കടത്ത് ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.
Post Your Comments