
തൃശൂര്‍: ഭർത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് പൊലീസ് പിടിയിൽ. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍(40) ആണ് അറസ്റ്റിലായത്.
2020 സെപ്റ്റംബറിലാണ് അറസ്റ്റിനാസ്പദമായ സംഭവം. ഷൊർണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ആണ് യുവതി ജീവനൊടുക്കിയത്. യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് നവീന്റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
Read Also : വൈക്കത്ത് വളർത്തുപൂച്ചയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
നവീന്‍ യുവതിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. നവീന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചിരുന്നു. അതേസമയം നവീന്റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസിനെതിരെയും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.
Post Your Comments