കോട്ടയം : പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. റോസന്നയാണ് ഭർത്താവ് സിജിയെ വെട്ടികൊന്നത്. മാനസികമായി വെല്ലുവിളികൾ നേരിട്ടിരുന്നയാളാണ് റോസന്നയെന്ന് നാട്ടുകാർ പറയുന്നു.
പുതുപ്പള്ളി പെരുങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ ഇവർ കുഞ്ഞുമായി സ്ഥലം വിട്ടുവെന്നാണ് വിവരം. രാവിലെ വീട് പൂട്ടികിടക്കുന്നത് കണ്ട് പന്തികേട് തോന്നിയ അയൽവാസികളാണ് വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് വെട്ടേറ്റ് കിടക്കുന്ന സിജിയെ കാണുകയായിരുന്നു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Read Also : ദുബായ് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ഇവൻസിന്റെ ഇന്റർനാഷണൽ എക്‌സലൻസി -2022 പുരസ്‌കാരം ശ്രീ അനിൽ കുര്യത്തിക്ക്
പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനാണ് പോലീസിന്റെയും നാട്ടുകാരുടെയും ശ്രമം. കുട്ടിയെ കൂടെ കൊണ്ടുപോയതിനാൽ റോസന്നയുടെ തിരോധാനം കൂടുതൽ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.
Post Your Comments