KeralaLatest NewsNews

53 വർഷങ്ങൾക്ക് ശേഷം പുതുപ്പള്ളി തിരിച്ച് പിടിക്കാനുള്ള സി.പി.എമ്മിന്റെ വജ്രായുധം – ജെയ്ക് സി തോമസ്

സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതി എക്കാലവും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി തന്നെയാവും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കുന്ന അദൃശ്യ സാന്നിധ്യം. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ ആ അദൃശ്യ സാന്നിധ്യത്തെ പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. 53 വർഷത്തിന് ശേഷം പുതുപ്പള്ളിൽ ചുവന്ന കൊടി പാറിക്കാനുള്ള തന്ത്രപ്പാടിലാണ് സി.പി.എം. അതിനായി, അവർ രംഗത്തിറക്കിയത് ജെയ്ക് സി തോമസിനെ തന്നെ.

1970 മുതൽ 2011 വരെ എതിർ സ്ഥാനാർത്ഥികളെ ഒന്നൊന്നായി പരാജയപ്പെടുത്തി പുതുപ്പള്ളിയുടെ തലതൊട്ടപ്പനായി ഉമ്മൻ ചാണ്ടി തലയുയർത്തി നിൽക്കുമ്പോഴാണ്, വിദ്യാര്‍ത്ഥി നേതാവ് ജെയ്ക് സി തോമസ് പുതുപ്പള്ളിയുടെ രാഷ്ട്രീയ കളത്തിലേക്കിറങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി നേരിടാനായി സി.പി.ഐ.എം കണ്ടെത്തിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു ജെയ്ക് സി തോമസ്. ഓട്ടയാടിക്കൊരു ജയം സാധ്യമല്ലെന്ന് സി.പി.എമ്മിന് തന്നെ അറിയാമായിരുന്നു. അതിനാൽ തന്നെ, പതുക്കെ ഭൂരിപക്ഷം കുറച്ച് കൊണ്ട് വരിക എന്നതായിരുന്നു അന്ന് സി.പി.എം ലക്‌ഷ്യം വെച്ചിരുന്നത്. അത് സാധ്യമായി. 2011ലെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചു. 2012 ലും ജെയ്ക് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ എതിരാളി. രണ്ടാം അങ്കത്തിൽ ശക്തമായ മത്സരം ജെയ്ക് കാഴ്ചവച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044ക്ക് കുറച്ച് കൊണ്ടുവരാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു.

ജെയ്ക് ഇത് മൂന്നാം തവണയാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. ആദ്യ രണ്ട് പ്രാവശ്യവും എതിരാളി ഉമ്മൻ ചാണ്ടി ആയിരുന്നുവെങ്കിൽ, ഇന്ന് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് എതിരാളി. ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ട ജെയ്ക്കിന് ചാണ്ടി ഉമ്മനോടെങ്കിലും ജയിക്കാൻ സാധിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പുതുപ്പള്ളിയും കേരള രാഷ്ട്രീയവും. 33-ാം വയസ്സിൽ, ജെയ്‌ക്ക് സി.പി.എമ്മിന്റെ അറിയപ്പെടുന്ന മുഖമായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button