Latest NewsKeralaNews

ഉമ്മൻചാണ്ടിയുടെ പേര് ബാലറ്റിലില്ലാത്ത തെരഞ്ഞെടുപ്പ്: പുതുപ്പള്ളി ഇന്ന് ബൂത്തിലേക്ക്, വോട്ടെടുപ്പ് ഏഴു മുതൽ ആറ് വരെ

കോട്ടയം: പുതുപ്പള്ളി ഇന്ന് ബൂത്തിലേക്ക്. ഇന്ന്‌ ഏഴ് മണി മുതൽ ആറ് വരെയാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. 1,76,417 വോട്ടർമാരാണുള്ളത്.

182 ബൂത്തുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. വെബ്കാസ്റ്റിങ് ഉൾപ്പെടെ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്‌. 675 അംഗ പൊലീസ് സേനയെയും നിയോഗിച്ചു.

10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്‌. ഈ ബൂത്തുകളിൽ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കായിരിക്കും. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല്‌ ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ്‌ മണ്ഡലത്തിലുള്ളത്‌. 957 പുതിയ വോട്ടർമാരുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി 2,491 പേർ വീടുകളിൽതന്നെ വോട്ടുചെയ്തു.

നിയമസഭയിലെ ബലാബലത്തിൽ എന്തെങ്കിലും മാറ്റംവരുത്തുന്നതല്ല ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവർക്കും നിർണായകമാണ്. ഉമ്മൻചാണ്ടിയുടെ സ്മരണകൾ നിറയുന്ന തിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.

പുതുപ്പള്ളിക്കൊപ്പം അഞ്ചു സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റുകളില്‍ കൂടി ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ധനാപുര്‍, ബോക്സാന​ഗര്‍(ത്രിപുര), ധുമ്രി (ജാര്‍ഖണ്ഡ്), ഭാ​ഗേശ്വര്‍ (ഉത്തരാഖണ്ഡ്), ഘോസി (യുപി), ദൂപ്​ഗുരി (പശ്ചിമബം​ഗാള്‍) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button