Latest NewsUAEKeralaNewsGulf

ദുബായ് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ഇവൻസിന്റെ ഇന്റർനാഷണൽ എക്‌സലൻസി -2022 പുരസ്‌കാരം ശ്രീ അനിൽ കുര്യത്തിക്ക്

ഇന്ത്യയിലെ വിവിധ ടിവി ചാനലുകൾക്കായി സാമൂഹിക അവബോധം, മൂല്യവർദ്ധിത, ബിസിനസ് പ്രമോഷൻ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി പ്രോഗ്രാമുകൾ നിർമ്മിച്ചിട്ടുള്ള, ഇപ്പോൾ ജീവൻ ടിവിയുടെയും ദർശന ടിവിയുടെയും പ്രൊഡക്ഷൻ ഹൗസായി പ്രവർത്തിക്കുന്ന ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ടിവി മീഡിയ പ്രൊഡക്ഷൻ ഹൗസും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ഇവന്റ്‌സ് നൽകിവരുന്ന ഇന്റർനാഷണൽ എക്‌സലൻസി -2022 പുരസ്‌കാരം ഇത്തവണ പ്രശസ്ത കവി അനിൽ കുര്യത്തിക്ക്. 2022 ഫെബ്രുവരി 25 – ന് ദുബായിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

ഡോക്ടർ സുകുമാർ അഴീക്കോട് തത്ത്വമസി കവിതാപുരസ്കാരം, പ്രൊഫ: ഡി വിനയചന്ദ്രൻ കവിതാപുരസ്കാരം, പ്രോഗ്രസ് ടെക്കിസ് കവിതാ പുരസ്ക്കാര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ ഡാലിയ എന്ന കവിതാ സംഗീത ആൽബത്തിലൂടെ സാമൂഹ്യ ശ്യംഗലയിൽ പ്രശസ്തനായ ഇദ്ദേഹം മറ്റ് നിരവധി കവിതസംഗീത ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Also Read:ഇത് ധർമ്മവിജയം, കാശിയെന്ന പുണ്യനഗരിക്ക് അതിന്റെ നഷ്ടപ്രതാപങ്ങളിൽ നിന്ന് പുനർമോചനം നൽകി നരേന്ദ്രമോദി: അഞ്‍ജു പാർവതി

കെഎസ്ഇബിയിൽ ഓവർസിയറായി ജോലി ചെയ്യുന്ന ശ്രീ അനിൽ കുര്യത്തി കഴിഞ്ഞ കുറെ വർഷങ്ങളായി സോഷ്യൽ മീഡിയ വഴി നിരവധി മനോഹരങ്ങളായ കവിതകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെതായി 5 മികച്ച കവിതാസമാഹാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഈ വർഷം, 2022 ഫെബ്രുവരി 25-ന് ദുബായിലെ അൽ നാസർ ലെഷർലാൻഡിൽ വെച്ച് മാസ്റ്റർ വിഷൻ എക്‌സലൻസി അവാർഡിന്റെ അഞ്ചാമത് എഡിഷൻ നടത്തപ്പെടുന്നു. സമൂഹത്തിൽ നിർണായകമായ മാറ്റങ്ങളുണ്ടാക്കിയ ആളുകളെ ആദരിക്കുന്നതിനുള്ള മഹത്തായ ഈ പരിപാടിയായിൽ ദുബായ് ഗവൺമെന്റ്, ഇന്ത്യൻ ഗവൺമെന്റ്, ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി, മീഡിയ ഇൻഡസ്‌ട്രി എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുന്നു.

shortlink

Post Your Comments


Back to top button