കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി.’മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അമേരിക്കയുടേതല്ല. ഏതെങ്കിലും കുറുക്കുവഴികളില്‍ കൂടിയല്ല മോദി പ്രധാനമന്ത്രിയായത്. ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണ്. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്.100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളത്’ കോടതി ചോദിച്ചു.
എന്ത് തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിലും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും കോടതി ഓർമിപ്പിച്ചു. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Read Also : മടിയിൽ കനമുള്ളതുകൊണ്ടാണ് പിണറായിക്ക് മറുപടിയില്ലാത്തത്: കെ.സുരേന്ദ്രൻ
നേതാക്കളുടെ പേരിൽ രാജ്യത്ത് തന്നെ സർവകലാശാലകളും മറ്റും ഉണ്ടെന്നും ഇതാരും പ്രശ്നമാക്കാറില്ലെന്നും കോടതി അറിയിച്ചു.ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
Post Your Comments