മുട്ട ഇഷ്ടമില്ലാത്തവരായിത്തന്നെ ആരുമുണ്ടാവില്ല. മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.
2 മുട്ടയില്‍ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിന്‍ എ, 14 ശതമാനം അയണ്‍ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും.
Read Also:- ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം ഓസീസ് താരത്തിന്
ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിന്‍, റൈബോഫ്ലേവിന്‍, തയാമിന്‍, സെലനിയം എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചര്‍മത്തിനും തലമുടിക്കും നഖങ്ങള്‍ക്കും നല്ലതാണ്. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.
Post Your Comments