വയനാട്: ജില്ലയിലെ മാനന്തവാടിയിലെ കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചു. ഇതോടെ കടുവ കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം 15 ആയി.
കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാൻ ഉള്ള ശ്രമങ്ങൾക്കിടയിലാണ് വീണ്ടും കടുവ ഇറങ്ങി ആടിനെ പിടിച്ചത്. ഇതോടെ പയ്യംമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. കടുവയെ മയക്കുവെടിവയ്ക്കാൻ വെറ്ററിനറി സർജന്റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Read Also : ശബരിമല തീർത്ഥാടനം : സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം
രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും കുറുക്കൻമൂലയിലും മറ്റ് പരിസര പ്രദേശങ്ങളിലും പൊലീസിന്റെയും വനം വകുപ്പിന്റെയും പ്രത്യേക സ്വകാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനും സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Post Your Comments