
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിന്ന് കാണാതായ സ്റ്റാഫ് നഴ്സ് മടങ്ങിയെത്തി. കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33)യാണ് തിരിച്ചെത്തിയത്. രണ്ടു ദിവസം മുൻപ് ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ആരോടും പറയാതെ ഇയാൾ നാടുവിട്ട് പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നാഗർകോവിലിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു.
ഇയാളെ കാണാനില്ലെന്ന് ഭാര്യാസഹോദരൻ പോലീസിൽ പരാതി നൽകി. പോലീസ് ഇയാളുടെ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാൽ, ചൊവ്വാഴ്ച രാവിലെ ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ച ഇയാൾ താൻ നാഗർകോവിലിൽ ഉണ്ടെന്നും ഉച്ചയോടെ തിരിച്ചെത്തുമെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിരുന്നതിനാൽ ഋതുഗാമിയെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
Post Your Comments