ThiruvananthapuramKeralaNattuvarthaNews

ക്ഷേത്രക്കുളത്തിൽ സ്ത്രീയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം: ദുരൂഹതകളെറുന്നു

വടക്കഞ്ചേരി : മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Also Read : കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍: വ്യക്തമാക്കി അദാര്‍ പൂനവാല

കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. നീല പട്ടുസാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ജീവനക്കാരാണ് മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു.

വടക്കഞ്ചേരി സ്റ്റേഷൻ ഇൻ‍സ്പെക്ടർ മഹേന്ദ്രസിംഹന്റെ നേതൃത്വത്തിൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. വടക്കഞ്ചേരി ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കുകയറ്റി. പിന്നീട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശരീരത്തിൽ പരുക്കുകളേറ്റ ലക്ഷണമുണ്ടെന്നും തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button