COVID 19Latest NewsNews

കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍: വ്യക്തമാക്കി അദാര്‍ പൂനവാല

ഡല്‍ഹി: കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ തയാറാകും. കുട്ടികള്‍ക്കായുള്ള നൊവാവാക്‌സ് കോവിഡ്19 വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ വ്യക്തമാക്കി.

‘ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്‌സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നത്.’ പൂനവാല വ്യക്തമാക്കി. അതേസമയം ഇൻഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് നോവാവാക്സ് വാക്സിന്‍ ഇതിനകം കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.

മൃതദേഹത്തിനുള്ള പെട്ടിക്ക് പോലും കാശില്ല, സമ്പത്ത് കാലത്ത് കൂടെയുണ്ടായിരുന്നവർ തിരിഞ്ഞുനോക്കിയില്ല: വൈറൽ കുറിപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇതോടൊപ്പം അസ്ട്രാസെനെക്ക, സ്പുട്നിക് ഷോട്ടുകളും നിര്‍മിക്കുന്നുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്സിനാണ് നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button