KannurLatest NewsKeralaNattuvarthaNews

മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോ​ഗിച്ച് പണം തട്ടിയെടുത്തു : പൊലീസുകാരനെ സർവീസിൽ നിന്ന് പുറത്താക്കി

തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്

തളിപ്പറമ്പ് : മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ പണം തട്ടിയെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.

എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ ഗോകുല്‍ എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് ​ഗോ​ഗുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാർഡിന്റെ പിൻനമ്പർ വാങ്ങി ശ്രീകാന്ത് പണം പിൻവലിക്കുകയായിരുന്നു. അരലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തല്‍.

Read Also : പത്മനാഭപുരം കോട്ട സംരക്ഷിക്കണം: കെ.സുരേന്ദ്രൻ സ്റ്റാലിന് കത്തയച്ചു

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നെങ്കിലും ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിര്‍ത്തിവെച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button