KannurNattuvarthaLatest NewsKeralaNewsCrime

ആള്‍ താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

വീട്ടില്‍ നിന്ന് രൂക്ഷഗന്ധം വരുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്

കണ്ണൂര്‍: ആള്‍ താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ റാസിക്ക് എന്ന എഴുപതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂര്‍ മക്കാനിയില്‍ ആണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രൂക്ഷഗന്ധം വരുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Read Also : തലയില്‍ ചുമട് എടുക്കരുത്: ഇത് നിരോധിക്കേണ്ടതാണെന്ന് ഹൈക്കോടതി

തുടര്‍ന്നാണ് അബ്ദുള്‍ റാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതനായി കിടപ്പിലായതിനാല്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും വെള്ളം മാത്രം വല്ലപ്പോഴും കുടിച്ചിരുന്നെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിട്ടും വീട്ടുകാര്‍ വൃദ്ധന്‍ മരിച്ചത് അറിഞ്ഞില്ലെന്നത് പൊലീസ് വിശ്വസിച്ചിട്ടില്ല. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും മരണ വിവരം പുറത്തറിയാന്‍ രണ്ടു ദിവസം എടുത്തുവെന്നത് സംശയം ജനിപ്പിക്കുകയാണ്.

കട്ടിലില്‍ നിന്ന് തറയില്‍ വീണു കിടന്ന അബ്ദുള്‍ റസാക്കിന്റെ തലയുടെ പിന്നില്‍ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button