Latest NewsKeralaNews

16കാരൻ 12 വയസുകാരനെ കഴുത്ത് ഞെരിച്ചു കൊന്ന് വയലിൽ കുഴിച്ചുമൂടി: കൊലപാതകം പണം തിരികെ ചോദിച്ചതിനെ തുടർന്ന്

ജയ്‌‌പൂർ: ഓൺലൈൻ ഗെയിമിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പതിനാറു വയസുകാരൻ 12 വയസുകാരനെ കഴുത്ത് ഞെരിച്ചു കൊന്നു. രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം. ഓൺലൈൻ ഗെയിമുകൾക്ക് വേണ്ടി ചെലവഴിച്ച പണത്തെ ചൊല്ലിയായിരുന്നു ഇരുവർക്കുമിടയിൽ തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

പന്ത്രണ്ടുകാരനെ കൊലപ്പെടുത്തിയ ശേഷം പ്രതി സമീപപ്രദേശത്തുള്ള വയലിലായിരുന്നു മൃതദേഹം കുഴിച്ചുമൂടിയത്. തുടർന്ന് മരിച്ച കുട്ടിയുടെ അമ്മാവനിൽ നിന്നും അഞ്ചു ലക്ഷം രൂപ സമൂഹമാദ്ധ്യമം വഴി പലപ്പോഴായി ആവശ്യപ്പെടുകയും ചെയ്‌തു. ആ തുക കൊണ്ട് പ്രതി പേയ്‌മെന്റ് ടോക്കണുകൾ വാങ്ങാനായിരുന്നു പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഈ മാസം ഒമ്പതിനായിരുന്നു പന്ത്രണ്ടുവയസുകാരന്റെ അമ്മാവൻ പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button