മെയ്ഫീൽഡ്: യുഎസിൽ ഉണ്ടായ ചുഴലിക്കാറ്റിൽ മരണം 100 കടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ ആറ് സംസ്ഥാനങ്ങളിൽ വീശിയടിച്ച കാറ്റിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വളരെ ശക്തിയേറിയ കാറ്റാണ് വീശിയതെന്നും, ചില സമയത്ത് മൃതദേഹങ്ങളിൽ ചവിട്ടി ജീവനുള്ള വരെ രക്ഷിക്കേണ്ടി വന്നുവെന്നും
കെന്റക്കി ഫയർ ബ്രിഗേഡ് ചീഫ് ജെറിമി വെളിപ്പെടുത്തുന്നു.
ഏറ്റവുമധികം നാശം വിതച്ചത് കെന്റക്കിയിലാണ്. ഇവിടെ മാത്രം 74 മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും, പുതിയ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനനുസരിച്ച് മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുന്നു. അധികം വൈകാതെ ഔദ്യോഗിക കണക്ക് പ്രസിദ്ധീകരിക്കുമെന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്. മരിച്ചവരിൽ അഞ്ചു വയസുകാർ മുതൽ 86 വയസ്സുള്ള വൃദ്ധർ വരെ ഉണ്ടെന്നും ഗവർണർ വെളിപ്പെടുത്തി.
അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് സ്ഥിതിഗതികൾ വിലയിരുത്താനായി കെന്റക്കി സന്ദർശിക്കും. മറ്റു ദുരന്തബാധിത പ്രദേശങ്ങളിലും അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് അറിയിപ്പ്.
Post Your Comments